മുടപുരം: ശ്രീഅന്നപൂർണേശ്വരി നവഗ്രഹക്ഷേത്രത്തിൽ മകരപൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെയും ചുറ്റുമതിൽ സമർപ്പണത്തിന്റെയും ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി പാർവതീഭായി നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ ഒഫ് പൊലീസ് അനിൽകുമാർ, ക്ഷേത്രം തന്ത്രി രാജു മഹാദേവൻ നമ്പൂതിരി, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ, ഉണ്ണി ആറ്റിങ്ങൽ, ഷിബുനാരായണൻ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി വേണു സ്വാഗതവും വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.