ആറ്റിങ്ങൽ: ആലംകോട് ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് വിഭാഗം നാഷണൽ സർവീസ് സ്കീമും ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനും സംയുക്തമായി അഗ്നിസുരക്ഷാ ബോധവത്കരണ മോക്ഡ്രിൽ നടത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള നേതൃത്വം നൽകി. ആംബുലൻസും മറ്റ് സുരക്ഷാ സന്നാഹങ്ങളും അടങ്ങുന്ന സന്നാഹങ്ങളോടെ നടന്ന ഡ്രിൽ കുട്ടികൾക്ക് വേറിട്ട കാഴ്ചയായി. പി.ടി.എ പ്രസിഡന്റ് ആർ. രാജു, വാർഡ് മെമ്പർ ജുഹൈന നസീർ, പ്രിൻസിപ്പൽമാരായ ശ്രീകുമാർ, ഷക്കീല, ഹെഡ്മിസ്ട്രസ് അനിത. ടി.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സബിത. ടി.എസ്.എന്നിവർ പങ്കെടുത്തു.