'Will miss you Johny Cheta...RIP'.... എ.ആർ. റഹ്‌മാൻ ട്വിറ്ററിൽ ഇതു കുറിക്കുമ്പോൾ ഹൃദയം വല്ലാതൊന്നു തുടിച്ചിരിക്കണം. അത്രമേൽ അഗാധമായിരുന്നു, ജോൺ ആന്തണിയുമായുള്ള റഹ്‌മാന്റെ സൗഹൃദം.
ജോണിന്റെ സംഗീത ബാൻഡുകളിലൂടെ ശ്രദ്ധേനായതിനു ശേഷമായിരുന്നു, സിനിമയിലേക്കുള്ള റഹ്‌മാന്റെ രംഗപ്രവേശം.1990 ൽ ജോൺ ചെന്നൈയിൽ തുടക്കമിട്ട റൂട്സ് ബാൻഡ് റഹ്‌മാനു മാത്രമല്ല, ഡ്രമ്മർ ശിവമണി ഉൾപ്പെടെ പലർക്കും ഉയരങ്ങളിലേക്കു വഴിയൊരുക്കി. കുറച്ചു മാസം മുമ്പ് തലസ്ഥാനത്ത് എത്തിയപ്പോൾ എ.ആർ. റഹ്‌മാൻ ജോൺ ആന്തണിയുടെ പൂജപ്പുരയിലെ വീട്ടിലെത്തിയിരുന്നു. പഴയ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ഒരു കൂട്ടായ്‌മ സംഘടിപ്പിക്കണമെന്നു പറഞ്ഞാണ് ജോണി അന്നു പിരിഞ്ഞതെന്ന്, ഒരുമിച്ചുള്ള ഫോട്ടോ കൂടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് എ.ആർ. റഹ്മാൻ പറയുന്നു.
Will miss you Johnny Cheta ...RIP 🌹 pic.twitter.com/pRmdLpmlXW
— A.R.Rahman (@arrahman) January 20, 2019