തിരുവനന്തപുരം: ലോകാരാദ്ധ്യയായ മാതാ അമൃതാനന്ദമയിയെ അവഹേളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ ആവശ്യപ്പെട്ടു.
കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വികാരപ്രകടനമാണ് പുത്തരിക്കണ്ടം മൈതാനത്ത് കണ്ടത്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ ഒരു ഹിത പരിശോധനയ്ക്ക് സർക്കാർ തയാറുണ്ടോയെന്ന് വ്യക്തമാക്കണം. വോട്ടുബാങ്ക് സൃഷ്ടിക്കാൻ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന പരിപാടി സി.പി.എം അവസാനിപ്പിക്കണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.