പാറശാല: സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ പാറശാല ഗവ. ഗേൾസ് ഹൈ സ്‌കൂളിൽ നടക്കുന്ന പത്താംതരം തുല്യത പഠന ക്ലാസ് 13 -ാമത് ബാച്ചിന്റെ ഉദ്ഘാടനം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിർവഹിച്ചു. തുല്യത ക്ലാസിലെ അദ്ധ്യാപകൻ റോബർട്ട്, സെന്റർ കോ-ഓർഡിനേറ്റർ സി. ലളിത, സോഫിയ എന്നിവർ സംസാരിച്ചു.