free-wifi

തിരുവനന്തപുരം : സൗജന്യ വൈ ഫൈ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങൾ ചോർത്താൻ സാദ്ധ്യതയുണ്ടെന്നും പൊലീസിന്റെ മുന്നറിയിപ്പ്. സൗജന്യ വൈ ഫൈ നൽകുന്നത് ഹാക്കർമാരുടെ തന്ത്റമാകാൻ സാദ്ധ്യതയുണ്ട്. വൈ ഫൈ നൽകുന്നവർക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതിയില്ലാതെ കടക്കാനാകും. ഇത്തരത്തിൽ ഫോണിലെയോ കമ്പ്യൂട്ടറിലേയോ വിവരങ്ങൾ ചോർത്താൻ സാദ്ധ്യതയുണ്ടെന്നും ഫേസ്ബുക്കിലൂടെ പൊലീസ് മുന്നറിയിപ്പ് നൽകി.