sabari

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെ നടവരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 99 കോടി രൂപയുടെ കുറവ്. കഴിഞ്ഞ മണ്ഡല സീസണിൽ 279 കോടിയായിരുന്നു ആകെ വരുമാനം. ഇക്കുറി അത് 180 കോടിയായി കുറഞ്ഞു. വനം വകുപ്പിന്റെയും പൊലീസിന്റെയും കണക്കുകൾ പ്രകാരം 51 ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ദർശനം നടത്തിയത്.