o

വെഞ്ഞാറമൂട്: രാജ്യത്തെ എല്ലാ അഗ്നിരക്ഷാ നിലയത്തിന്റെയും പരിധിയിൽ വരുന്ന തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്കൂളിൽ നടത്തുന്ന നാഷണൽ ലെവൽ ഫയർ ആൻഡ് ഇവാക്വേഷൻ ഡ്രിൽ ഇൻ ദ സ്കൂൾ എന്ന പരിപാടിയുടെ ഭാഗമായി വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന ഇവാക്വേഷൻ ഫയർട്രെയിനിംഗിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്വന്തമായി അഗ്നിശമന പ്രവർത്തനം നടത്തുകയും അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന മോക്ഡ്രിൽ ആണ് പരിശീലിച്ചത്.വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ സി. അനിൽകുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, ലീഡിംഗ് ഫയർമാൻ അജിത് കുമാർ, ഡ്രൈവർമാരായ സനൽകുമാർ, ശിവകുമാർ , ഹോം ഗാർഡുമാരായ റെജികുമാർ, ശരത് എന്നിവർ നേതൃത്വം നൽകി.