വർക്കല: പ്ലസ് ഒൺ വിദ്യാർത്ഥിനി കിണറ്റിൽവീണ് മരിച്ച നിലയിൽ . വെന്നികോട് കല്ലുമലക്കുന്ന് കുഴിയിൽവീട്ടിൽ ശ്രീകുമാറിന്റെയും ബീനയുടെയും മകൾ ആതിര (17)യെയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുളളതായി ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടി എഴുതിവച്ച കത്ത് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.