കാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നികുതി സ്വീകരിക്കുന്നതിനുള്ള ക്യാമ്പുകൾ 23മുതൽ ആരംഭിക്കും. തീയതി, വാർഡ്, സ്ഥലം എന്നിവ ക്രമത്തിൽ. 23ന് കൊണ്ണിയൂർവാർഡ്. ഉറിയാക്കോട് ജംഗ്ഷൻ, ഉണ്ടപ്പാറ ,കൊണ്ണിയൂർ വാർഡ‌ുകൾ കൊണ്ണിയൂർ ജംഗ്ഷൻ, കുഴക്കാട്, കോവിൽവിള വാർഡുകൾ കുഴക്കാട് എൽ.പി.സ്‌കൂൾ. 24ന് ആലമുക്ക്, പുളിങ്കോട്‌വാർഡ‌ുകൾ ആലമുക്ക് മൃഗാശുപത്രി. ഇലയ്‌ക്കോട് വാർഡ‌് ഗ്രന്ഥശാല, പന്നിയോട് വാർഡ് കുളവുപാറ സ്‌കൂൾ .25ന് കല്ലാമം, പട്ടകുളംവാർഡ‌ുകൾ കല്ലാമം ക്ഷീരസംഘം, പട്ടകുളം, വീരണകാവ്, ആനാകോട് വാർഡ‌ുകൾ ഗ്രാമകേന്ദ്രം, ചായ്ക്കുളം, മൈലോട്ടുമൂഴി വാർഡ‌ുകൾ ജനത ഗ്രന്ഥശാല. 28ന് പുളിങ്കോട് ആനാകോട്, മുണ്ടുകോണം വാർഡ‌ുകൾ കുറകോണം ജംഗ്ഷൻ, ആനാകോട്, മുണ്ടുകോണം, മുതിയാവിള വാർഡ‌ുകൾ ഓണംകോട് ജംഗ്ഷൻ, മുണ്ടുകോണം, മുതിയാവിള വാർഡ‌ുകൾ നാവെട്ടിക്കോണം ജംഗ്ഷൻ, 29ന് മുതിയാവിള, തോട്ടമ്പറ, മാർക്കറ്റ് വാർഡ‌ുകൾ എസ്.എൻ.നഗർ. കാട്ടാക്കട മാർക്കറ്റ്, കരിയംകോട്, ചാമവിള വാർഡ‌ുകൾ ഗ്രാമകേന്ദ്രം, 30ന് കരിയംകോട്, പൊന്നെടുത്തകുഴി, കാപ്പിക്കാട് വാർഡ‌ുകൾ പ്രിയദർശിനി ഗ്രന്ഥശാല, പൂവച്ചൽ, കാപ്പിക്കാട് വാർഡ‌ുകൾ കാപ്പിക്കാട് ജംഗ്ഷൻ. എല്ലായിടത്തും രാവിലെ 11 മുതൽ മൂന്ന് വരെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. നികുതിദായകർ ഈയവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉൾപ്പടെയുള്ള നികുതി ഒടുക്കി ജപ്തി, പ്രസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.