parassala

പാറശാല: തമിഴ്നാട്ടിൽ നിന്നും ചുടുകല്ലുമായി ദേശീയപാതയിലൂടെ എത്തിയ ലോറിയുടെ ബ്രേക്ക് പൊട്ടി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ ബസ് ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ചുനിന്നു. ദേശീയപാതയിൽ പാറശാല പവതിയാൻവിളയിൽ രാവിലെ 8.45ന് ആണ് സംഭവം. തിരക്കേറിയ റോഡിൽ ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിറുത്തിയിട്ടിരുന്ന ബസ് കണ്ടപ്പോഴാണ് ഡ്രൈവർ ബ്രേക്കിട്ടത്. എന്നാൽ ലോറിയുടെ വേഗത കുറയ്‌ക്കാൻ കഴിയാതെ വന്നതോടെ ഡ്രൈവ‌ർ ലോറി ഇടതുവശത്തേക്ക് വെട്ടിത്തിരിക്കുകയായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ച ലോറി ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റിലെ തൂണിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ഹൈമാസ്റ്റ് ലൈറ്റ് തകർന്നു. അപകടം നടക്കുന്നതിന് മുമ്പ് ബസ് സ്റ്റോപ്പിലും പരിസരത്തെ വെയിറ്റിംഗ് ഷെഡിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പുള്ള ബസിൽ അവർ കയറിപ്പോകുകയായിരുന്നു. പാറശാല പൊലീസ്, ആർ.ടി.ഒ എന്നിവർ അന്വേഷണം നടത്തി.