തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ പഞ്ചായത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 9/2018 പ്രകാരം ആക്‌സിലറി നഴ്‌സ് കം മിഡ്‌വൈഫ്, കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 275/2017 പ്രകാരം ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് രണ്ട് എന്നിവയിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന് പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്പർ 409/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട്.
കാറ്റഗറി നമ്പർ 114/2017 പ്രകാരം സംസ്ഥാന ജലഗതാഗത വകുപ്പിൽ സ്രാങ്ക്.
കാറ്റഗറി നമ്പർ 564/2017 പ്രകാരം കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രോണമിസ്റ്റ്.
കാറ്റഗറി നമ്പർ 146/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ജനറൽ മെഡിസിൻ (ഒന്നാം എൻ.സി.എ.-ഒ.എക്‌സ്.).
കാറ്റഗറി നമ്പർ 145/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ ജനറൽ മെഡിസിൻ (ഒന്നാം എൻ.സി.എ.-ഹിന്ദു നാടാർ).
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 7/2018 പ്രകാരം ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് രണ്ട്.
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 56/2017, 175/2017, 305/2017 മുതൽ 312/2017 വരെ, 457/2017, 458/2017, 635/2017 മുതൽ 639/2017 വരെ (ജനറൽ/എൻ.സി.എ) പ്രകാരം ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട്
.
അഭിമുഖം നടത്തും
കാറ്റഗറി നമ്പർ 555/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് (അഞ്ചാം എൻ.സി.എ.-എസ്.സി.).
കാറ്റഗറി നമ്പർ 158/2018 പ്രകാരം ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിനിൽ മെഡിക്കൽ ഓഫീസർ (വിഷ) (നാലാം എൻ.സി.എ.-എസ്.ടി.).
ഓൺലൈൻ പരീക്ഷ നടത്തും
കാറ്റഗറി നമ്പർ 149/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോൺടിക്‌സ് (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ.).
ഇടുക്കി ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 645/2017 പ്രകാരം ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) (എൻ.സി.എ.-ഒ.ബി.സി.).
കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 58/2018 പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻ.സി.എ.-എസ്.ഐ.യു.സി. നാടാർ).