ramani

തിരുവനന്തപുരം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. അമ്പലത്തറ പട്ടണകര നടുത്തട്ട്പുത്തൻവീട്ടിൽ പരേതനായ മോഹൻകുമാറിന്റെ ഭാര്യ രമണി.കെ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ അമ്പലത്തറ മിൽമയ്ക്ക് സമീപം കരിമ്പുവിളയിൽവെച്ചായിരുന്നു അപകടം. ഏകമകൻ രാഹുലിനൊപ്പം യാത്രചെയ്യുമ്പോൾ പുറകേ വന്ന ബൈക്ക് ഇവർ സഞ്ചരിച്ച ബൈക്കിനെ മറികടക്കവേ ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. നിസാര പരിക്കുകളോടെ രാഹുൽ രക്ഷപെട്ടു. പൂന്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ബൈക്ക് യാത്രികൻ മൊബൈലിൽ സംസാരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

തലയ്ക്കേറ്ര ക്ഷതമാണ് മരണകാരണം. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച രമണിയും മകനും മാത്രമാണ് വീട്ടിൽ. പൂന്തുറ പോസ്റ്റോഫീസിൽ താത്കാലിക ജീവനക്കാരിയാണ് രമണി. നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് രാഹുൽ.