തിരുവനന്തപുരം: രാജ്യത്തിന് കാര്‍ഷികവൃത്തിയില്‍ സമ്പന്നമായ പാരമ്പര്യമുണ്ടെങ്കിലും ആഗോള വിപണിയെ കീഴടക്കുന്നതില്‍ നമ്മുടെ കര്‍ഷകര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള ഗുണനിലവാര മാനദണ്ഡം ഏകീകരിക്കുന്നതിനുള്ള കരട് മാതൃകകള്‍ക്ക് രൂപം നല്കാന് ചേര്‍ന്ന കോഡക്സ് സമിതിയുടെ (സി.സി.എസ്.സി.എച്ച്) നാലാമത് യോഗംകോവളം ലീലാഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളുടെ നാശത്തിലൂടെ 1254കോടി രൂപയാണ് കേരളത്തിന് പ്രളയത്തില്‍ നഷ്ടപ്പെട്ടതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം രൂപപ്പെടുത്തി വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് ജനുവരി 25 വരെ നടക്കുന്ന യോഗം പ്രാമുഖ്യം നല്‍കുക.
ഇന്ത്യ ആവിഷ്‌കരിച്ച കാര്‍ഷികോല്‍പ്പന്ന കയറ്റുമതി നയത്തിൽ ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ക്കും മറ്റു ജൈവോല്‍പ്പന്നങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് കേന്ദ്ര വാണിജ്യ,വ്യവസായ,വ്യോമയാന മന്ത്രി സുരേഷ് പ്രഭു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഫുഡ്‌സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ റീത തിയോഷ്യ,വാണിജ്യ വ്യവസായ മന്ത്രാലയം പ്ലാന്റേഷന്സ് ഡയറക്ടര്‍ എം ശരവണന്‍, കോഡക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ എം.ആര്‍. സുദര്‍ശന്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള ഗുണനിലവാര മാനദണ്ഡം ഏകീകരിക്കുന്നതിനുള്ള കരട് മാതൃകകള്‍ക്ക് രൂപം നല്കാന് ചേര്‍ന്ന കോഡക്സ് സമിതിയുടെ നാലാമത് യോഗം കോവളം ലീലാ ഹോട്ടലില്‍ കേരള ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു. സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡോ. ഷണ്‍മുഖസുന്ദരം, വ്യവസായ വാണിജ്യ മന്ത്രാലയം പ്ലാന്റേഷന്സ് ഡയറക്ടര്‍ എം.ശരവണന്‍ എന്നിവര്‍ സമീപം