കുളത്തൂർ: 17 കാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ സ്റ്റേഷൻകടവ് മണക്കാട്ടുവിളാകം വീട്ടിൽ ഷീബ -വിജയൻ ദമ്പതികളുടെ മകൻ സഞ്ജു (17 ) നെയാണ് വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്. ഇന്നലെ രാത്രി 7 മണിക്കാണ് സംഭവം. വൈകുന്നേരം കാവടി ഘോഷയാത്ര കാണാൻ പോയി തിരികെയെത്തിയ സഞ്ജുവിന്റെ അമ്മുമ്മയാണ് സംഭവം ആദ്യകാണുന്നത്. അമ്മുമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേഷൻകടവിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു സഞ്ജു.