കോട്ടയം: ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് ഉടമയും ഇടപാടുകാരായ നാലു പേരും അറസ്റ്റിൽ. നാട്ടകം സാപ് ഇൻ റസ്റ്റോറന്റ് ആൻഡ് ലോഡ്ജ് ഉടമ പടനിലം സാജൻ എബ്രഹാം (56), ആലപ്പുഴ കുമരങ്കരി കപ്പിഴാക്കൽ ജോസുകുട്ടി (46), കുറിച്ചി കേളൻകവല പാലയ്ക്കൽ ഫിലിപ്പ് ജോസഫ് (45), പാദുവ മുണ്ടയ്ക്കൽ എം.എസ്.റജിമോൻ (46), ചീരഞ്ചിറ തകിടിയിൽ തെങ്ങുംപ്ലാനം സന്ദീപ് രവീന്ദ്രൻ (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരൊടൊപ്പമുണ്ടായിരുന്ന ആറു സ്ത്രീകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ആറു മാസമായി ഇവിടെ അനാശാസ്യം നടന്നുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇവിടെ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്. 1500 രൂപ ദിവസ വാടകക്ക് മുറിയെടുത്താണ് അനാശാസ്യം നടന്നുവന്നിരുന്നത്.

ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നായിരുന്നു റെയ്‌‌ഡ്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, വാകത്താനം സി.ഐ മനോജ് കുമാർ ,ചിങ്ങവനം എസ്.ഐ അനൂപ് സി.നായർ, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ കെ.കെ റെജി, ചിങ്ങവനം അഡീഷണൽ എസ്.ഐ ഷാജിമോൻ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ പ്രിയ, പ്രീത എന്നിവരുടെ സംഘമായി റെയ്ഡ് നടത്തിയത്.