കോട്ടയം: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ അനുജൻ കുത്തേറ്റു മരിച്ചു. ജ്യേഷ്ഠൻ അജേഷിനെ പൊലീസ് തെരയുന്നു. ഇന്നലെ രാത്രി എട്ടരയോടെ തൊടുപുഴ കദളിക്കാട്ടാണ് സംഭവം. കദളിക്കാട് പിരളിമറ്റം കൊത്തളത്ത് സോമന്റെ മകൻ ഉണ്ണിയാണ് (32) കുത്തേറ്റു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉണ്ണിയും അജേഷിന്റെ ഭാര്യയുമായി വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ വീട്ടിലെത്തിയ അജേഷ് അനുജനെ കത്രികകൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഉടൻതന്നെ ഉണ്ണിയെ നാട്ടുകാർ തൊടുപുഴ കാരിക്കോട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെയിന്റിംഗ് തൊഴിലാളിയാണ് ഉണ്ണി. മാതാപിതാക്കൾക്കൊപ്പമാണ് അവിവാഹിതനായ ഉണ്ണി താമസിക്കുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ അജേഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.