vileveduppu-ulkadanam-pal

കല്ലമ്പലം: മികച്ച കർഷകനുള്ള പള്ളിക്കൽ പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയ ചെമ്മരം വാർഡിലെ കുപ്പോട് തറവാട്ടിൽ തുളസീധരൻ മറ്റു കർഷകർക്ക് മാതൃകയാകുന്നു. ജൈവമാതൃകയിൽ വിളയിച്ച കോളിഫ്ലവറിന് വിളവെടുപ്പ് പൂർത്തിയാകും മുൻപ് തന്നെ ആവശ്യക്കാർ ഏറിയതിനാൽ വിപണിയിൽ കൊണ്ട് പോകേണ്ടി വന്നില്ല. തന്റെ രണ്ടേക്കറോളം വരുന്ന ഭൂമിയിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്ന തുളസീധരൻ പരീക്ഷണാടിസ്ഥാനത്തിലാണ് കോളിഫ്ലവർ കൃഷിചെയ്തെങ്കിലും നൂറു ശതമാനം വിജയം കൊയ്തതോടെ പാടത്തേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാത്തിനും ജൈവവളം ഉപയോഗിക്കുന്ന ഇദ്ദേഹം കൃഷിലാഭകരമാണെന്ന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്. വിളവെടുപ്പ് വാർഡംഗം പള്ളിക്കൽ നസീർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സ്മിത, സി.ഡി.എസ് അംഗം സിന്ധു, പഞ്ചായത്തംഗം ശാരിക എന്നിവർ പങ്കെടുത്തു.