atl22jd

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജിലെ വനിതാ സെല്ലിന്റെ പ്രവർത്തനോദ്ഘാടനം കേരള സിവിൽ സർവീസ് അക്കാദമി ഡയറക്ടർ ഡോ. അനിതാ ദമയന്തി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. താര.ജി.എസ് അദ്ധ്യക്ഷത വഹിച്ചു. വിമൻസ് സെൽ കൺവീനർ പ്രൊഫ. അനിത സ്വാഗതം പറഞ്ഞു. ഒരുപിടി അരി എന്ന പേരിലുള്ള സഹായം ആറ്റിങ്ങൽ സി.എസ്.ഐ പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി. സ്ത്രീയും നിയമവും എന്ന വിഷയത്തിൽ അഡ‌്വ. വക്കം വി. ലാലി ക്ലാസെടുത്തു. തുടർന്ന് വിദ്യർത്ഥികളുടെ കലാപരിപാടികളും നടന്നു.