a
കെ.പി ശങ്കരൻ

തിരുവനന്തപുരം: സാംസ്കാരിക രംഗത്തെ സ്വാധീനിച്ച അദ്ധ്യാപകർക്കുള്ള എസ്.ഗുപ്തൻനായർ പുരസ്കാരം കെ.പി ശങ്കരന് നൽകും. 25000 രൂപയും പ്രശസ്തിപത്രവും സ്മാരക മുദ്ര‌യും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 6ന് തൃശൂർ പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എസ്.ഗുപ്തൻനായർ ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് കെ.ജയകുമാർ പുരസ്കാരം സമ്മാനിക്കും. പ്രൊഫ.പുതുശ്ശേരി രാമചന്ദ്രൻ,​ കെ.ജയകുമാർ,​ ഡോ.എ.എം വാസുദേവൻപിള്ള എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഫോട്ടോ: കെ.പി ശങ്കരൻ