ചിറയിൻകീഴ്: ശ്രീചിത്രാ പബ്ലിക് സ്കൂൾ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നടി കെ.ആർ. വിജയ നിർവഹിച്ചു. അതുല്യ കലാകാരനും മനുഷ്യസ്നേഹിയുമായിരുന്ന പ്രേംനസീറിനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നാടായ ചിറയിൻകീഴിൽ വരാനുളള ഭാഗ്യം ലഭിച്ചത് ഇപ്പോഴാണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. സ്കൂൾ ചെയർമാൻ ടി.പി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിഗി പോൾ ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, വാർഡ് മെമ്പർ മിനി, പി.ടി.എ പ്രസിഡന്റ് ടി.എസ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ ടി. സതീഷ് കുമാർ സ്വാഗതവും ഡയറക്ടർ പുഷ്പവല്ലി നന്ദിയും പറഞ്ഞു.