നെയ്യാറ്റിൻകര: അരുമാനൂർ കാലായിത്തോട്ടം വിദ്യാവർത്ഥിനി ഗ്രന്ഥശാലാ വാർഷികം 26, 27 തീയതികളിൽ നടക്കും. 26ന് രാവിലെ പതാക ഉയർത്തൽ, വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. വേലപ്പൻനായർ അദ്ധ്യക്ഷനായിരിക്കും. ഡോ. കെ.പി. വിജയകുമാർ, അഡ്വ. ആർ. ശാർങഗധരൻ, വി.എസ്. പരമേശ്വരൻ, എൻ.എസ്. അജിത തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കലാപാരിപാടികൾ. 27ന് വൈകിട്ട് നടക്കുന്ന വാർഷിക സമ്മേളനം പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.എസ്. വിനയചന്ദ്രൻ അദ്ധ്യക്ഷായിരിക്കും. പി.കെ. തുളസീധരൻ, ഡോ. സി. ശാർങഗധരൻ, സി.ജെ. ഭവ, ശ്രീകുമാരൻ നായർ തുടങ്ങിയവർ പ്രസംഗിക്കും. രാത്രി 8ന് ഗാനമേള.