വിതുര: പൊൻമുടി സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി റോഡരികിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പൊൻമുടി - വിതുര റോഡിൽ കല്ലാർ മാമൂടിന് സമീപമാണ് സംഭവം. തിരുവനന്തപുരം മണക്കാട് സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ വിതുരയിലെത്തിയ സംഘം പൊൻമുടിയിലേക്ക് പോകുകയായിരുന്നു. വിതുരയിൽ നിന്നു പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.