വിതുര: മുതിർന്ന കോൺഗ്രസ്സ് നേതാവ് തൊളിക്കോട് എ.എം. കാസിമിന്റെ നിര്യാണത്തിൽ അനുശോചിച്ച് തൊളിക്കോട് നടന്ന അനുസ്മരണ സമ്മേളനം കെ.എസ്. ശമ്പരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. തോട്ടുമുക്ക് അൻസർ, എൻ.എം. സാലി, ചായം സുധാകരൻ, തൊളിക്കോട് ഷംനാദ്, എൻ.എസ്. ഹാഷിം, ബാദുഷ, ജോൺ സാമുവൽ റഗുലസ്, മുല്ലവനം സലീം, തൊളിക്കോട് ജമാൽ, കെ.എൻ. അൻസർ, എസ്.എസ്. പ്രേംകുമാർ, പനയ്ക്കോട് രവി, തോട്ടുമുക്ക് സലിം, രഘുനാഥൻ ആചാരി, അൻവർ, എം.എം. ബുഹാരി, എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.