crime

നെടുമങ്ങാട് : ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിൽ ബോംബെറിഞ്ഞ് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആനാട് വേട്ടമ്പള്ളി പശുവിളക്കോണം പാറയിൽ വീട്ടിൽ പി. രാജേഷ് കുമാറിനെ (അനി-41) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ പ്രവീണിനെ ബോംബെറിയാൻ പ്രേരിപ്പിച്ചതിനും സഹായിച്ചതിനുമാണ് രാജേഷിനെ പ്രതിചേർത്തതെന്ന് അന്വേഷണോദ്യോഗസ്ഥൻ നെടുമങ്ങാട് ഡിവൈ.എസ്.പി അശോക് പറഞ്ഞു. സി.ഐ സജിമോൻ, എസ്.ഐമാരായ അനിൽകുമാർ, സുനിൽ ഗോപി, സലീം, സിവിൽ പൊലീസ് ഓഫീസർ ഫ്രാങ്ക്ളിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.