കിളിമാനൂർ: വിദ്യാലയങ്ങളിൽ നിയമിതരായ അദ്ധ്പകരിൽ നിയമന അംഗികാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് അടിയന്തരമായി അംഗീകാരം നല്കാൻ അധികൃതർ തയാറാകണമെന്ന് കേരളാ അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷെഫീർ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. നിഹാസ്, മുഹമ്മദ് ഇസ്മായീൽ, മുനീർ കിളിമാനൂർ, ഷംനാദ്, അൻസാരി, ആരിഫ് എന്നിവർ പങ്കെടുത്തു. ഭാഷാദ്ധ്യാപക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും തസ്തിക നഷ്ട്ടപ്പെടുന്ന എല്ലാ അധ്യാപകർക്കും സംരക്ഷണം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഷെഫീർ ഖാസിമി (പ്രസിഡന്റ്), എസ്. നിഹാസ് പാലോട് (സെക്രട്ടറി) ആരിഫ് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.