g

ബാലരാമപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ബാലരാമപുരം ജനമൈത്രി പൊലീസ് ചാവടിനട മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച സെൽഫ് ഡിഫൻസ് പ്രോഗ്രാം ബാലരാമപുരം സി.ഐ എസ്.എം. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്‌തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സമൂഹത്തിലുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും അത്തരം സന്ദർഭങ്ങളെ ചെറുക്കുന്നതിന് സജ്ജരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക ട്രെയിനിംഗ് ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഷീബാറാണി,​ ലേഖ,​ സുനിജ,​ റാണി എന്നിവർ ക്ലാസ് നയിച്ചു. ജനമൈത്രി പൊലീസ് പി.ആർ.ഒ സജീവ്,​ സ്‌കൂൾ പ്രിൻസിപ്പൽ റാണി,​ ഹെഡ്മിസ്ട്രസ് കല എന്നിവർ പങ്കെടുത്തു.