തിരുവനന്തപുരം : പുതുതലമുറയ്ക്ക് ഗുരുദേവ ദർശനങ്ങൾ പകർന്നു നൽകുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് കൗമുദി ടി.വി ഒരുക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചാരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച റോഡ്ഷോയ്ക്ക് വൻ വരവേല്പ്. ഇന്നലെ പാറശാലയിൽ നിന്നാരംഭിച്ച റോഡ് ഷോയ്ക്ക് ജില്ലയുടെ വിവിധയിടങ്ങളിൽ എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഭംഗീര സ്വീകരണമാണ് ഒരുക്കിയത്. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, പബ്ലിക് പ്രോസിക്യൂട്ടർ പാറശാല അജി, എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ലാൽകുമാർ, സി.പി.എം പാറശാല ഏരിയാ സെക്രട്ടറി കടകുളം ശശി, ജില്ലാപഞ്ചായത്ത് അംഗം എസ്.കെ.ബെൻ ഡാർവിൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് പാറശാല യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ തോന്നയ്ക്കൽ ബൈജു, താന്നിമൂട് സുധീന്ദ്രൻ, പ്രജീഷ് നെയ്യാറ്റിൻകര, കൊറ്റാമം ഗോപൻ, നെടുവാൻവിള വേലപ്പൻ, കേരളകൗമുദി പാറശാല ലേഖകൻ സതീഷ് പാറശാല, വെള്ളറ ലേഖകൻ ബി. രാജേന്ദ്രപ്രസാദ്, വനിതാസംഘം പ്രവർത്തകരായ ശ്രീകുമാരിഅമ്മ, അമ്പിളി കാട്ടാക്കട, ചായ്ക്കോട്ടുകോണം ഉഷാകുമാരി, പാറശാല ശാഖാ പ്രസിഡന്റ് ബി.പ്രമോദ്, സെക്രട്ടറി എൻ.എസ്.വാസൻ, കൺവീനർ പ്രേമകുമാർ എന്നിവർ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ നേതൃത്വത്തിലാണ് നെയ്യാറ്റിൻകര പ്രസ്ക്ലബിന് മുന്നിൽ സ്വീകരണമൊരുക്കിയത്. സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം വൈ.എസ്.കുമാർ, കമുകിൻകോട് ശാഖാസെക്രട്ടറി കെ.ബി.സുകുമാരൻ, പ്ലാങ്ങാമുറി വാർഡ് അംഗം ഗ്രാമം പ്രവീൺ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.കേശവൻകുട്ടി, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൻ.ശ്രീകുമാരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.എൽ.ബിനു, പ്രജേഷ് കുമാർ, പി.യോഗീന്ദ്രൻ, സരിതകുമാരി, ബിന്ദു, കേരളകൗമുദി നെയ്യാറ്റിൻകര ലേഖകൻ എ.പി.ജിനൻ എന്നിവർ പങ്കെടുത്തു.
അരുവിപ്പുറത്ത് എത്തിയ റോഡ്ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം അരുവിപ്പുറം ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് കെ.എസ്.മനോജ്, സെക്രട്ടറി ജി.മനോഹരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. വൈസ് പ്രസിഡന്റ് എം.നളിനാക്ഷൻ, കമ്മിറ്റി അംഗങ്ങളായ കെ.സി.സദാശിവൻ, യൂണിയൻ പ്രതിനിധി അരുവിപ്പുറം സുമേഷ്, അശോകൻ ശാന്തി എന്നിവർ പങ്കെടുത്തു. തുടർന്ന് അരുവിപ്പുറം ക്ഷേത്ര മൈതാനത്ത് ശിവഗിരി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ ട്രെയിലർ പ്രദർശിപ്പിച്ചു.
ബാലരാമപുരത്ത് എസ്.എൻ.ഡി.പി യോഗം നേമം യൂണിയന്റെയും ബാലരാമപുരം ശാഖയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ശാഖാ സെക്രട്ടറി ബാലരാമപുരം ഷൈൻ, ബി.ജെ.പി കോവളം മണ്ഡലം സെക്രട്ടറി എം.എസ്.ഷിബുകുമാർ, ജനതാദൾ (എസ്) കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഹരിഹരൻ, ഫ്രാബ്സ് പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്, ക്ഷേത്ര സേവക് ശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേവീട്, തുമ്പോട് ശാഖാ സെക്രട്ടറി അയ്യപ്പൻ, മുടവൂർപാറ ശാഖാ പ്രസിഡന്റ് അരുവിപ്പുറം സുരേന്ദ്രൻ, പുന്നമൂട് ശാഖാ സെക്രട്ടറി രവികുമാർ, കേരളകൗമുദി നേമം ലേഖകൻ അനിൽമാത്തൂർ, ബാലരാമപുരം ലേഖകൻ എം.എസ്.പ്രേംകുമാർ, നേമം യൂണിയൻ പ്രതിനിധി ബിനുകുമാർ, അന്തിയൂർ ശാഖാകമ്മിറ്റി അംഗങ്ങളായ
രാഹുൽ.ആർ,ബിജു.ബി.ജെ,ബിനു,എൻ.ബി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന റോഡ് ഷോയുടെ ആദ്യ ദിനസമാപന സമ്മേളനത്തിൽ ആനാവൂർ മുരുകൻ മാസ്റ്റർ ഗുരുസ്മരണ നടത്തി. പേട്ട ശാഖാ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സെക്രട്ടറി ജി.സന്തോഷ്, അഡ്വ.കെ.സാംബശിവൻ, ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ്, കടകംപള്ളി സനൽ, ഡോ.എം.അനുജ, ഗീതാമധു, ലേഖാസന്തോഷ്, എം.എൽ.ഉഷാരാജ്, പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ, ഡോ. ജിത.എസ്.ആർ, ഡോ.മോഹൻ ശ്രീകുമാർ, ആർ.പി.തംമ്പുരു, വിശ്വലാൽ എന്നിവർ പങ്കെടുത്തു.