തിരുവനന്തപുരം : മഹാഗുരു പരമ്പരയുടെ റോഡ് ഷോയുടെ രണ്ടാം ദിനം ഇന്ന് രാവിലെ 9.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നാരംഭിക്കും. എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയന്റെയും ചെമ്പഴന്തി ഗുരുകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി ഇടവക്കോട് രാജേഷ്, ജാഥാക്യാപ്റ്റനായ ചൂഴാൽ നിർമ്മലന് പതാക കൈമാറും. നഗരസഭാ കൗൺസിലർമാരായ കെ.എസ്.ഷീല, സി.സുദർശനൻ, യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുഭാഷ്, വൈസ് പ്രസിഡന്റ് എൻ.സുധീന്ദ്രൻ, യോഗം ഡയറക്ടർമാരായ ചെമ്പഴന്തി ശശി, വി.മധുസുദനൻ, പ്രദീപ് ദീപാകരൻ, ഗുരുകുലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് പത്മിനി, സൈബർസേന യൂണിയൻ ചെയർമാൻ എം.എൽ.അരുൺ, ചെമ്പഴന്തി ശാഖാ പ്രസിഡന്റ് ജയമോഹൻലാൽ, ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജിത, കേരളകൗമുദി പോത്തൻകോട് ലേഖകൻ പി.സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് 10.30ന് ശ്രീനാരായണ ഗുരു രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെത്തുന്ന റോഡ് ഷോയ്ക്ക് ക്ഷേത്രസമാജവും വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളും ചേർന്ന് സ്വീകരണമൊരുക്കും.12 മണിക്ക് ആറ്റിങ്ങൾ കച്ചേരി ജംഗ്ഷനിൽ എത്തിച്ചേരുന്ന റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ട്രെയിലർ പ്രദർശനത്തിന് മുന്നോടിയായി സ്വീകരണ വേദിയിൽ ഒരുക്കിയിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തും. യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, സെക്രട്ടറി എം.അജയൻ, കേരളകൗമുദി ആറ്റിങ്ങൽ ലേഖകൻ വിജയൻപാലാഴി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഉച്ചയ്ക്ക് 2ന് ചിറയിൻകീഴ് ശാർക്കര ശാരദവിലാസം ഗേൾസ് സെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള ദേവീക്ഷേത്ര മൈതാനത്ത് റോഡ് ഷോയ്ക്ക് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ, സെക്രട്ടറി ശ്രീകുമാർ പെരുങ്കുഴി, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ.ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി.ബിബിൻ രാജ്, അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തി ദാസ്, ഡി.ചിത്രാംഗതൻ, സുന്ദരേശൻ, ഗോപികാ ഉണ്ണികൃഷ്ണൻ, ജി.ജയചന്ദ്രൻ, അജി കീഴാറ്റിങ്ങൽ, സജി വക്കം, ഡോ.ജയലാൽ, കേരളകൗമുദി ചിറയിൻകീഴ് ലേഖകൻ ജിജു പെരുങ്ങുഴി തുടങ്ങിയവർ നേതൃത്വം നൽകും.
റോഡ്ഷോ വൈകിട്ട് 4ന് വർക്കല മൈതാനത്ത് എത്തിച്ചേരും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, വി.ജോയി എം.എൽ.എ, വർക്കല കഹാർ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി എസ്.ആർ.എം, വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ എസ്.അനിജോ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസിം ഹുസൈൻ, കെ.ആർ. അനിൽകുമാർ, വി.ബലറാം, കെ.എം.ലാജി, എസ്.രാജീവ്, ബി.ജോഷിബാസു, എസ്.കൃഷ്ണകുമാർ, കെ.രഘുനാഥൻ, കെ.രാജേന്ദ്രൻനായർ, പി.സുഗുണൻ, ഷാഹുൽഹമീദ്, അനിൽകുമാർ, ബി.സജീവ്കുമാർ, ശരണ്യസുരേഷ്, ഇലകമൺ സതീശൻ, രജനുപനയറ, ബോബി വർക്കല, ഫാദർ ജിജോ ടി. മുത്തേരി, വർക്കല ടൗൺ ഇമാം മുഹമ്മദ് കുഞ്ഞ് മൗലവി, ശിവകുമാർ, എം.എൻ.റോയി, കേരളകൗമുദി വർക്കല ലേഖകൻ സജീവ് ഗോപാലൻ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.
റോഡ് ഷോയുടെ രണ്ടാം ദിനസമാപന സമ്മേളനം വൈകിട്ട് 6ന് കല്ലമ്പലം ജംഗ്ഷനിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പുല്ലൂർമുക്ക് ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ എം.എൽ.എമാരായ ബി.സത്യൻ, വി.ജോയി, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്.ദീപ, ഒറ്രൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുഭാഷ്, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, യൂണിയൻ സെക്രട്ടറി ഉല്ലാസ് കല്ലമ്പലം, കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽ .എസ്.കെ എന്നിവർ പങ്കെടുക്കും.