വിഴിഞ്ഞം: വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡിഷ്യൽ സ്പോർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് ആരംഭിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി ) യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും ബാലാവകാശങ്ങളെ കുറിച്ചുള്ള പ്രചാരണവും ലക്ഷ്യമിട്ടുള്ള ക്യാമ്പ് ഇന്ന് സമാപിക്കും. എസ്.ഐ.ഇ.ടി കൺസൾട്ടന്റ് കെ.പി. കൃഷ്ണദാസ്, പ്രിൻസിപ്പൽ എൻ. നടരാജൻ, എച്ച്.എം.എസ്.ജി. പ്രേമകുമാരി, സീനിയർ സൂപ്രണ്ട് എസ്.ആർ. നിഷാദ്, സീനിയർ അസിസ്റ്റന്റ് പി.ജെ. ജോസ് എന്നിവർ പങ്കെടുത്തു.