chennithala

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ പൂർണ സംവരണം ഏർപ്പെടുത്താൻ തിരുമാനിച്ചത് സർക്കാരിന്റെ വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കെ.എ.എസിലെ മൂന്ന് സ്ട്രീമിലും സംവരണം വേണമെന്ന യു.ഡി.എഫിന്റെയും പിന്നാക്ക സംഘടനകളുടെയും ശക്തമായ ആവിശ്യത്തെത്തുടർന്നാണ് വൈകിയെങ്കിലും സർക്കാർ ഇതിന് തയ്യാറായത്. കെ.എ.എസിലെ സംവരണ നിഷേധത്തെക്കുറിച്ച് നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കണമെന്ന് യു.ഡി.എഫ് ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതോടൊപ്പം പിന്നാക്ക, ന്യൂനപക്ഷ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു.