v

കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം പൂർവ വിദ്യാർത്ഥിയായ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി. ജി. മധുരരാജ് അദ്ധ്യക്ഷത വഹിച്ചു. മികച്ച അദ്ധ്യാപകനുളള അവാർഡ് ജേതാവ് സജീവിനെ യോഗത്തിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. റാണി. എസ് സ്വാഗതവും ഡോ: ഷീബ നന്ദിയും പറഞ്ഞു. പൂർവ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.