തിരുവനന്തപുരം:കോടതി ഉത്തരവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരുടെ അനിശ്ചിതകാല സമരം സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടാം ദിവസം പിന്നിട്ടു. ഇന്നലെയും ശയനപ്രദക്ഷിണത്തോടെയാണ് സമരം ആരംഭിച്ചത്. അരമണിക്കൂറിലധികം നീണ്ട ശയന പ്രദക്ഷിണത്തിന് ശേഷം നടന്ന യോഗത്തിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സംസാരിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നഷ്ടത്തിലാണെന്ന പേരിൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

25 മുതൽ സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റുമെന്ന് എംപാൽ കൂട്ടായ്മ ജനറൽ സെക്രട്ടറി ദിനേശ് ബാബു പറഞ്ഞു. ശയനപ്രദക്ഷിണ പ്രതിഷേധമായിരിക്കും നടത്തുക.