വെഞ്ഞാറമൂട്: തിരുവനന്തപുരം ഡിസ്ട്രിക്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വെഞ്ഞാറമൂട് ഏരിയാ കൺവെൻഷൻ വെഞ്ഞാറമൂട് റോട്ടറി ക്ലബ് ഹാളിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.എസ്. സന്തോഷ് അധ്യക്ഷനായി. സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ. മീരാൻ, യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്. ജയചന്ദ്രൻ, കാഞ്ഞിരംപാറ മോഹനൻ, ഡി. സുനിൽ, അൻഫാർ, ലുക്ക്മാൻ, തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി സജാദ് പാങ്ങോട് (പ്രസിഡന്റ്), നിഷാദ് വെമ്പായം (വൈസ് പ്രസിഡന്റ്), ബി.എസ്. സന്തോഷ് (സെക്രട്ടറി), അജിൻകല്ലറ (ജോ: സെക്രട്ടറി), അജി നെല്ലനാട് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.