തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ ധനസഹായമായി നൽകിയ 161 കോടി രൂപ 15 സ്വകാര്യ മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കി കിട്ടാൻ കേരള സർക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി കോടതിയിൽ ഹർജി ഫയൽ ചെയ്തു. പൊതുമേഖല സ്ഥാപനമായ പ്ളാന്റേഷൻ കോർപ്പറേഷനും മറ്റ് പതിനഞ്ച് സ്ഥാപനങ്ങളും മാർച്ച് ആറിന് നേരിട്ട് ഹാജരാകാൻ ഹർജി സ്വീകരിച്ച മൂന്നാം സബ് കോടതി ഉത്തരവിട്ടു.
സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ ധനസഹായമായി 161 കോടി രൂപ നൽകിയത്.
പൊതു മേഖലാ സ്ഥാപനമായ പ്ളാന്റേഷൻ കോർപ്പറേഷനെ എതിർകക്ഷി ആക്കിയിട്ടുണ്ടെങ്കിലും കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല.