പാറശാല: ദേശീയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. തമിഴ്‌നാട്ടിലെ മാർത്താണ്ഡം തേവൻവിള വടക്കേ തെരുവിൽ താരാഭവനിൽ കൂലിപ്പണിക്കരനായ അരുൾരാജ് (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7 മണിക്ക് പരശുവയ്ക്കൽ വച്ചാണ് അപകടം. അരുൾരാജും സഹയാത്രികനായ വിജയകുമാറും തിരുവനന്തപുരത്തെ ഒരു ബന്ധുവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അരുൺരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചക്ക് 2.50 ന് മരിച്ചു. അനിതയാണ് ഭാര്യ. രണ്ട് മക്കൾ .