energy

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ സെമിനാർ ഇ.എം.എസ് ഹാളിൽ പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൽ. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. യഹിയ, എൻ. രാജേന്ദ്രൻ, സി.ഡി.പി.ഒ ഷീലാകുമാരി തുടങ്ങിയവർ സംസാരിച്ചു.