നെയ്യാറ്റിൻകര: കൊടങ്ങാവിള സാരദാ നിവാസ് ഗ്രന്ഥശാലയിലെ സുവർണ ജൂബിലി ആഘോഷം നാളെ മുതൽ 27 വരെ നടക്കും. നാളെ രാവിലെ 8ന് ഡോ. കെ. അനൂപ് കൃഷ്ണൻ പതാക ഉയർത്തും. 9.30ന് നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നെയ്യാറ്റിൻകര ഡിവൈ.എസ്‌.പി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന പുരാവസ്‌തു എക്‌സിബിഷൻ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. രാജ്മോഹൻ, കെ.കെ. ഷിബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പ്രഗത്ഭരെ ആദരിക്കും. 27ന് വൈകിട്ട് 5ന് കവിസമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.കെ. തുളസീധരൻ അദ്ധ്യക്ഷനായിരിക്കും. എൻ.രതീന്ദ്രൻ, ഡോ.ബിജു ബാലകൃഷ്ണൻ, സുമേഷ് കൃഷ്ണൻ എൻ.എസ് തുടങ്ങിയവർ പങ്കെടുക്കും. 27ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് പി.ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ഡോ. എം.എ. സിദ്ദിഖ്, ഡബ്ല്യു.ആർ.ഹീബ , നെയ്യാറ്റിൻകര സനൽ, കെ.കെ.ഷിബു, സി.സുരേന്ദ്രൻ, ആ‌ർ.അമ്പിളി, എസ്.സിന്ധു, വി.പി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.