മുടപുരം: മരം കയറ്റതൊഴിലാളി ക്ഷേമനിധി, പെൻഷൻ എന്നിവയും തൊഴിൽരംഗത്ത് അപകടവും അപകടമരണവും സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരവും വർദ്ധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കേരള തണ്ടാൻ മഹാസഭ ചിറയിൻകീഴ് താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രതിഭകളെ ആദരിക്കൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷും, വിദ്യാഭ്യാസ അവാർഡ് വിതരണം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഭാബീഗവും നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, കെ.പി .സോമൻ, ഡി. ഹരീഷ് ആസ്, റിട്ട. യൂണിവേഴ്സിറ്റി ജോ. രജിസ്ട്രാർ ശ്യാമള കോയിക്കൽ, കിളിമാനൂർ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മനോജ്.ബി.ഇടമന, കോരാണി വിജു, എസ്. സുന്ദരൻ, ആർ.എസ്. രാമചന്ദ്രൻ, ജി. രാധാകൃഷ് ണൻ, കെ.എസ്. ഷീജ, സീമാസുന്ദരൻ എന്നിവർ സംസാരിച്ചു. കെ.ടി.എം.എസ് താലൂക്ക് സെക്രട്ടറി ആർ. ചന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി ആർ. ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു മുന്നോടിയായി പുളിമൂട് ജംഗ്ഷനിൽ നിന്ന് ശാർക്കര മൈതാനം വരെ പ്രകടനം നടത്തി. 27ന് രാവിലെ 10ന് ആറ്റിങ്ങൽ മാമം ഉമാഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ആർ .എസ് രാമചന്ദ്രൻ അദ്ധ്യക്ഷനാകും.അഡ്വ. ബി.സത്യൻ എം.എൽ.എ മുഖ്യപ്രഭാഷണവും, വി.എസ് ശിവകുമാർ എം.എൽ.എ മുൻകാല നേതാക്കളെ ആദരിക്കലും നിർവഹിക്കും.