death-person-raj

കുഴിത്തുറ:കന്യാകുമാരി ജില്ലയിൽ തക്കലയ്ക്കടുത്ത് കൊറ്റിയോട് ചരൽവിളയിൽ ടെമ്പോ ഡ്രൈവർ രാജ് (35) അയൽക്കാരന്റെ വെട്ടേറ്റു മരിച്ചു. അയൽക്കാരൻ ജയ്സിംഗും അയാളുടെ അമ്മാവൻ രത്നദാസും ചേർന്ന് അരിവാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.

രാജും ഭാര്യ സുലോചനയും തമ്മിൽ വഴക്കുനടന്നിരുന്നു. ഇയാൾക്കെതിരെ ഭാര്യ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് അടുത്ത വീട്ടിലെ താമസക്കാരനായ ജയ്സിംഗിന്റെ പ്രേരണയാലാണെന്ന് രാജ് വിശ്വസിച്ചു. ഇതേച്ചൊല്ലി രാജ്, ജയ്‌സിംഗിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കി. ജയ്സിംഗും അമ്മാവൻ രത്നദാസും ചേർന്ന് രാജിനെ വെട്ടുകയായിരുന്നു. രാജ് തത്ക്ഷണം മരിച്ചു. പ്രതികൾ ഒളിവിലാണ്. പൊലീസ് അനേഷിച്ചു വരുന്നു.