പൂവാർ: അരുമാനൂർ കാലായിത്തോട്ടം വിദ്യാഭിവർദ്ധിനി ഗ്രന്ഥശാലയുടെ 68-ാമത് വാർഷികം 26,27 തിയതികളിൽ
ആഘോഷിക്കും. 26ന് വൈകിട്ട് 5 ന് സംസ്കാരിക സമ്മേളനം എൻ. രതീന്ദ്രൻ (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ. വേലപ്പൻ നായർ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.പി. വിജയകുമാർ,അഡ്വ.ആർ. ശാർങധരൻ, വി.എസ്. പരമേശ്വരൻ, എൻ.എസ്. അജിത എന്നിവർ പങ്കെടുക്കും. രാത്രി 8ന് വിദ്യാഭിവർദ്ധിനി ബാലവേദിയുടെ കലാപരിപാടികൾ. 27ന് വൈകിട്ട് 5ന് വാർഷിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. ഡോ.എം.എസ്. വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പി.കെ. തുളസീധരൻ, ഡോ.സി. ശാർങധരൻ, സി.ജെ. ഭവ, ശ്രീകുമാരൻ നായർ എന്നിവർ പങ്കെടുക്കും. രാത്രി 8ന് തിരുവനന്തപുരം തരംഗിണി മ്യൂസിക്സിന്റെ ഗാനമേള.