mahilasangam

മുടപുരം: കേരള മഹിളാസംഘം (എൻ.എഫ്.ഐ.ഡബ്ല്യു) ചിറയിൻകീഴ് മണ്ഡലം സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. ഗംഗ അനി, ശ്യാമള എന്നിവരായിരുന്നു പ്രസീഡിയം. രക്തസാക്ഷിപ്രമേയം ജയയും അനുശോചന പ്രമേയം രജിതയും അവതരിപ്പിച്ചു. റീന. പി സ്വാഗതം പറഞ്ഞു . ബിന്ദു അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന, ജില്ലാ കൗൺസിൽ അംഗം പി.കെ. രാജു, മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസ്, അസിസ്റ്റന്റ് സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ, കവിത സന്തോഷ്, കോരാണി വിജു, വസന്തകുമാരി ടീച്ചർ, എൽ. സക്ന്ദകുമാർ, തിനവിള സുർജിത്, മുരുക്കുംപുഴ സുനിൽ, അൻവർഷ എന്നിവർ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ബിന്ദു അനിൽകുമാർ (പ്രസിഡന്റ്), രജിത, സബിത സുനിൽ ( വൈസ് പ്രസിഡന്റുമാർ), ഗംഗ അനി (സെക്രട്ടറി), റീന. പി, ജയ (ജോയിന്റ് സെക്രട്ടറിമാർ), ബിന്ദു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.