vnd

കാട്ടാക്കട: കേന്ദ്ര പദ്ധതികളുടെ നിർമാണ പുരോഗതികൾ വിലയിരുത്താൻ ഗ്രാമവികസന പാർലമെന്ററി സമിതി എത്തി. ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളിലെ വിവിധ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. വെള്ളനാട് ഗവ.എൽ.പി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റുമുകൾ, വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമിക്കുന്ന കെട്ടിടം, വെള്ളനാട് പഞ്ചായത്ത് ഒാഫീസ്, ബ്ലോക്ക് പഞ്ചായത്തുതല കുടുംബശ്രീ വിപണന കേന്ദ്രം, ആര്യനാട് മാർക്കറ്റ് എന്നിവ സംഘം പരിശോധിച്ചു. ചെയർമാൻ ഡോ.പി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് എം.പിമാരുടെ സംഘമാണ് സന്ദർശനത്തിനെത്തിയത്. കെ.എസ്. ശബരീനാഥൻ എംഎൽഎ, ജില്ലാ കളക്ടർ ഡോ.കെ. വാസുകി എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ വെള്ളനാട് ശശി, എസ്. ഷാമിലബീഗം, വൈസ് പ്രസിഡന്റ് വി. പ്രദീപ് കുമാർ, സെക്രട്ടറിമാരായ നൂർജഹാൻ, എസ്. ജയന്തി, മറ്റ് ബ്ലോക്ക്, പഞ്ചായത്തംഗങ്ങളും അതത് പഞ്ചായത്തുകളിൽ സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു.