പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും.
സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദനയം ബിസിനസ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ട്രാൻസ്‌പരന്റ് ക്ലിയറൻസസ് (കെ-സ്വിഫ്‌റ്റ്), ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്മന്റ് സിസ്‌റ്റം (ഐ.ബി.പി.എം.എസ്) എന്നിവയുടെ അവതരണവും സമ്മേളനത്തിൽ നടക്കും. അസെൻഡിന്റെ വെബ്സൈറ്റും ലോഗോയും മന്ത്രി പ്രകാശനം ചെയ്‌തു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.