തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറിയായുള്ള പ്രിയങ്കാ ഗാന്ധിയുടെ നിയമനം കോൺഗ്രസിന് കൂടുതൽ കരുത്തുപകരുമെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് നേതൃത്വം നൽകുന്ന ജനകീയ മുന്നേറ്റത്തിന് പ്രിയങ്കാഗാന്ധിയുടെ വരവ് ശക്തി പകരും. രാഹുൽഗാന്ധിയുടെയും, പ്രിയങ്കാ ഗാന്ധിയുടെയും ഒരുമിച്ചുള്ള നേതൃത്വം ഇന്ത്യയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും പുതിയ ആവേശവും, ഊർജ്ജവും നൽകും. വരുന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ താഴെയിറക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അത് ആക്കം കൂട്ടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.