തിരുവനന്തപുരം: അമേരിക്കൻ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ഫൊക്കാനയുടെ പത്താമത് കേരള കൺവെൻഷൻ 29, 30 തീയതികളിൽ മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി. നായർ പറഞ്ഞു. 30ന് ഗവർണർ പി. സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
നിപ വൈറസ് രോഗബാധിതരെ പരിചരിക്കുന്നതിനിടയിൽ മരണമടഞ്ഞ നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി നൈറ്റിംഗേൽ പുരസ്‌കാരം പുരസ്‌കാരം 12.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്റി കെ. കെ. ശൈലജ സമർപ്പിക്കും. ഫൊക്കാന സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിക്കും. തുടർന്ന് നവകേരള സെമിനാർ മന്ത്റി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. മന്ത്റി ടി.പി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഒ.രാജഗോപാൽ എം.എൽ.എ, ശശി തരൂർ എം.പി, കെ മുരളീധരൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി, പി.വി അബ്ദുൾ വഹാബ് എം.പി തുടങ്ങിയവർ പങ്കെടുക്കും.