തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഈ വർഷവും ഉച്ചയ്ക്ക് ശേഷം 1.45 മുതൽ നടത്താൻ ഗുണനിലവാര നിർണയ സമിതി തീരുമാനിച്ചു.
മാർച്ച് 13 മുതൽ 28 വരെയാണ് പരീക്ഷകൾ.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കൊപ്പം അതേ ദിവസങ്ങളിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷകൾ ഈ വർഷം മുതൽ രാവിലെ നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഇരുന്നൂറോളം ഹയർസെക്കൻഡറി സ്കൂളുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇക്കൊല്ലം മൂന്നു പരീക്ഷകളും ഒരേ സമയം നടത്തുക പ്രായോഗികമല്ല.