പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.ടെക് 2008 സ്‌കീം ഒക്‌ടോബർ 2018 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് ബ്രാഞ്ച് 2019 ജനുവരി 25 ന് കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്ത് വച്ചും ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ച് 28 ന് ഗവ.എൻജിനിയറിംഗ് കോളേജ്, ബാർട്ടൺഹില്ലിലും നടക്കും.
തീയതി നീട്ടി
ത്രിവത്സര, പഞ്ചവത്സര നിയമ ബിരുദ കോഴ്‌സുകളുടെ (odd & even) ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുളള തീയതി 31 വരെ നീട്ടി.
സൂക്ഷ്മപരിശോധന
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി ഡിഗ്രി പരീക്ഷയുടെ (സെമസ്റ്റർ സ്‌കീം) സൂക്ഷ്മപരിശോധനയ്ക്ക് ഓൺലൈനായി അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി എൽ എൽ.ബി റീവാല്യുവേഷൻ സെക്‌ഷനിൽ 31 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രങ്ങൾ
29 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.എ/എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2016 അഡ്മിഷൻ - ആനുവൽ സ്‌കീം) പരീക്ഷകൾക്ക് തിരുവനന്തപുരം സെന്റർ അപേക്ഷിച്ചിരുന്ന എല്ലാ എം.എ വിദ്യാർത്ഥികളും (എം.എ മലയാളം ഒഴികെ) യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരത്തും എം.എ മലയാളം വിദ്യാർത്ഥികൾ ഗവ.ആർട്‌സ് കോളേജ് തിരുവനന്തപുരത്തും എം.കോം ഗവ.കോളേജ് ആറ്റിങ്ങൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പ്രസ്തുത പരീക്ഷാകേന്ദ്രത്തിലും തിരുവനന്തപുരം സെന്റർ എം.കോം പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന ആൺകുട്ടികൾ ഗവ.ആർട്‌സ് കോളേജിലും പെൺകുട്ടികൾ ഗവ.വിമൻസ് കോളേജിലും കൊല്ലം ജില്ലയിലെ എല്ലാ എം.എ (മലയാളം ഒഴികെ), എം.കോം വിദ്യാർത്ഥികൾ എസ്.എൻ കോളേജ് കൊല്ലത്തും എം.എ മലയാളം വിദ്യാർത്ഥികൾ എൻ.എസ്.എസ് കോളേജ് നിലമേലും മറ്റു ജില്ലകൾ (തിരുവനന്തപുരം, കൊല്ലം ഒഴികെ) പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്ത എല്ലാ എം.എ/എം.കോം വിദ്യാർത്ഥികൾ എം.എസ്.എം കോളേജ് കായംകുളത്തും പരീക്ഷ എഴുതണം. വിദ്യാർത്ഥികൾ അതത് കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റണം.
ടൈംടേബിൾ
28 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം പരീക്ഷകൾ ഫെബ്രുവരി 6 ന് ആരംഭിക്കും. വിദ്യാർത്ഥികളുടെ അറ്റന്റൻസ് റിപ്പോർട്ടുകൾ 28 ന് മുമ്പായി സർവകലാശാല ഓഫീസിൽ ലഭ്യമാക്കണം.
പരീക്ഷാഫീസ്
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) കോഴ്‌സിന്റെ അഞ്ചാം സെമസ്റ്റർ (2014 സ്‌കീം - റെഗുലർ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി & 2011 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 24 ന് ആരംഭിക്കും. പിഴ കൂടാതെ 31 വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി 4 വരെയും 125 രൂപ പിഴയോടെ ഫെബ്രുവരി 7 വരെയും അപേക്ഷിക്കാം. 2011 സ്‌കീമിലുളള വിദ്യാർത്ഥികൾ അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സമർപ്പിക്കണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം) റഗുലർ & സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ബി.കോം ഹിയറിംഗ് ഇംപയേർഡ് നാലാം സെമസ്റ്റർ (2013 സ്‌കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സിന് 31 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, ഫീസ്: 6000 രൂപ, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫോറത്തിന് സർവകലാശാല സെനറ്റ് ഹാൾ കാമ്പസിലെ എസ്.ബി.ഐ ബാങ്കിൽ A/c No. 57002299878 ൽ 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്റ്‌സ് സെന്റർ കാമ്പസിലുളള CACEE ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക്: 0471 - 2302523