മലയിൻകീഴ്: ഒപ്പം പദ്ധതിയുടെയും ജെന്റർ റിസോഴ്സ് സെന്ററിന്റെയും ഏകോപന ശില്പശാല മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിൽ കാട്ടാക്കട തഹസിൽദാർ ഷീജാബീഗം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയർപെഴ്സൺ വി.കെ. സുനന്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. കിലയുടെയും സഖി സ്ത്രീ പഠനകേന്ദ്രത്തിന്റെയും ഫാക്കൽറ്റി അംഗമായ രജിത. ജി പദ്ധതി ഏകോപന പരിപാടികൾ വിശദീകരിച്ചു. കില ആർ.പി. മാരായ കെ. ശശികുമാർ, അനില. എസ്.പി എന്നിവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. വിജയകുമാർ, വി.എസ്. ശ്രീകാന്ത്, ജെന്റർ റിസോഴ്സ് സെന്റർ അംഗങ്ങളായ പഞ്ചായത്ത് മെമ്പർ ശ്രീകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ശിവകുമാർ, ഒപ്പം കോ ഓഡിനേറ്റർ ബിനീഷ്, സിന്ധുരാരേന്ദ്രൻ, ഡോ. സ്മിത ശിവൻ, വേണുതോട്ടിൻകര, അഡ്വ. ജയശ്രീ, ലത കുമാരി, നീതു തുടങ്ങിയവർ ചർച്ചകൾക്കു നേതൃത്വം നൽകി. ഫെബ്രുവരി 15നു മുമ്പ് കാട്ടാക്കട മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും ജെന്റർ റിസോഴ്സ് സെന്ററുകൾ ഒപ്പം പദ്ധതിയുമായി സംയോജിപ്പിച്ചു പ്രവർത്തനമാരംഭിക്കുവാൻ യോഗം തീരുമാനിച്ചു.