തിരുവനന്തപുരം: കേരള സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്‌നേഹസംഗമം നവകേരള മിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സഹൃദയവേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് രംഗത്ത് മികച്ച സേവനം കാഴ്ചവച്ച എ.ടി.ഇ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ഇ.എം.നജീബിനെ ചെറിയാൻ ഫിലിപ്പ് പൊന്നാടയണിയിച്ചു. പെർഫെക്ട് ഗ്രൂപ്പ് എം.ഡി എം.എ.സിറാജുദീൻ, തോന്നയ്ക്കൽ ജമാൽ, റിട്ടയേർഡ് എസ്.പി ജി. രാജശേഖരൻ നായർ, കണിയാപുരം ഹാലിം, കിൻഫ്ര ജനറൽ മാനേജർ ഡോ. ഉണ്ണികൃഷ്ണൻ, പെരിങ്ങമ്മല ഇക്ബാൽ കോളേജ് ചെയർമാൻ എൻ.എ. ബഷീർ, കടയറ ഗ്രൂപ്പ് എം.ഡി നാസർ കയറ, അബ്ദുൽ കരീം എന്നിവർ ആശംസകളർപ്പിച്ചു.